| Sunday, 5th May 2019, 8:19 pm

'രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യക്കാരുടെ മനസ്സ്': കെ.സി. വേണുഗോപാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദൽ​ഹി: രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ എ.​ഐ​.സി​.സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ രം​ഗ​ത്ത്. രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യക്കാരുടെ മനസാണെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. പ​രാ​ജ​യ​ഭീ​തി​യി​ൽ സ​മ​നി​ല തെ​റ്റി​യ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ രാ​ജ്യം ഇ​നി എ​ത്ര നാ​ൾ സ​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലൂടെ പറഞ്ഞു.

അ​ധ​പ​ത​ന​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​മെ​ത്തി​യി​രി​ക്കു​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ക്കു​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.

നേ​ര​ത്തെ, രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം നമ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി മ​ക​നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ദി​ക്ക് മോ​ദി​യെ​ക്കു​റി​ച്ച് തോ​ന്നു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചാ​രേ​ണ്ടെ​ന്നും അ​ത് നി​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും നി​ങ്ങ​ളു​ടെ ക​ർ​മ​ഫ​ലം നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​മെ​ന്നും രാ​ഹു​ൽ മോ​ദി​യോ​ടു പ​റ​ഞ്ഞു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നു പ്രിയങ്ക ആരോപിച്ചു. വഞ്ചകര്‍ക്കു രാജ്യം മാപ്പുനല്‍കില്ലെന്നും മോദിക്ക് അമേഠി മറുപടി നല്‍കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more