ജയ്പൂര്‍: ഭാരത് മാതാ കീ ജയ് എന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനി കീ ജയ് എന്ന് പറയണമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. വ്യവസായി ഗൗതം അദാനിക്ക് വേണ്ടിയാണ് മോദി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ഗുണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരും കര്‍ഷകരും തൊഴിലാളികളും ‘ഭാരത് മാത’ യാണെന്നും ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കപ്പെടുമ്പോള്‍ ആണ് ഭാരത് മാതായ്ക്ക് ‘ജയ് ‘ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഹിന്ദുസ്ഥാനുകന്‍ ഉണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അതില്‍ ഒന്ന് പാവപ്പെട്ടവര്‍ക്ക് വേണ്ടിയും മറ്റൊന്ന് അദാനിക്ക് വേണ്ടിയും ആണെന്നും രാഹുല്‍ ആരോപിച്ചു.
എന്ത് സംഭവിച്ചാലും മോദി ജാതി സെന്‍സസ് നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും തനിയ്ക്കും ഇത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭാരതീയ ജനത പാര്‍ട്ടി ഗവണ്‍മെന്റില്‍ നിന്ന് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കി. യു.എസ് റിസര്‍ച്ച് ഗ്രൂപ്പായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം’ രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
content highlight : Instead of ‘Bharat Mata Ki Jai’ he should be called Adani Jee Ki Jai; Rahul Gandhi against Modi