ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ്, എന്‍.ഐ.എ എന്നിവയില്‍ സി.സി.ടി.വി ക്യാമറകളും റെക്കോര്‍ഡിംഗ് ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി.
ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. 18 മാസം വരെയുള്ള റെക്കോര്‍ഡിങ്ങുകള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണ ഏജന്‍സികളില്‍ ഭൂരിഭാഗവും അവരുടെ ഓഫീസിനുള്ളില്‍വെച്ചാണ് ചോദ്യം ചെയ്യലുകള്‍ നടത്തുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടണം, കോടതി ഉത്തരവില്‍ പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ രാത്രികാഴ്ച സംവിധാനം നിര്‍ബന്ധമാക്കണം, ഓഡിയോ, വീഡിയോ ഫൂട്ടേജുകളും ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതോടൊപ്പം തന്നെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിലെ വാതിലുകള്‍, ലോക്ക് അപ്പ്, വരാന്ത, ലോബി, എസ്.ഐയുടെ മുറി, റിസപ്ഷന്‍ എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക