Movie Day
എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ, ചര്‍ച്ചയായി റിമയുടെ പുതിയ ഫോട്ടോഷൂട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 23, 07:09 am
Tuesday, 23rd November 2021, 12:39 pm

വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്ക് വെക്കുന്നതിലൂടെ പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാവാറുണ്ട് നടി റിമ കല്ലിങ്കല്‍. ഫോട്ടോഷൂട്ട് എന്നതിനപ്പുറം തന്റെ ആശയങ്ങളും നിലപാടുകളും റിമ ഈ ചിത്രങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനൊപ്പമുള്ള റിമയുടെ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്.

‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നരാള്‍ കമന്റ് ചെയ്തപ്പോള്‍ ജോലി ലഭിക്കാന്‍ പൂജ ചെയ്യുന്നുണ്ടോ എന്നാണ മറ്റൊരാള്‍ ചോദിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ അടുത്തിടെ വൈല്‍ഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളും മാധ്യമശ്രദ്ധ നടിയിരുന്നു.

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ മലയാളസിനിമയിലേക്കെത്തിയ റിമ പിന്നീട് ശക്തമായ സാനിധ്യമായി മാറുകയായിരുന്നു. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്തിയ റിമ കരുത്തുറ്റ നിലപാടുകളിലൂടെയും മറ്റ് അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തയാകുന്നു. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്.

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: instagram post of rima kallinkal