| Friday, 13th September 2019, 6:42 pm

'ദൈവം അനുഗ്രഹിച്ചാല്‍ അവര്‍ വരും; ശ്രീലങ്കന്‍ താരങ്ങളുടെ മനം മാറുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക് പര്യടനത്തില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം ശ്രീലങ്കന്‍ താരങ്ങള്‍ പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്.

‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് പാകിസ്താനിലേക്ക് തിരിച്ചു വരണമെന്ന് നമ്മളെല്ലാവും പ്രാര്‍ത്ഥിക്കണം. കഴിഞ്ഞ പത്തു വര്‍ഷമായി പി.സി.ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിഗംഭീരമാണ്’

‘ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ അവര്‍ വരും. ഏറ്റവും നല്ലത് സംഭവിക്കട്ടെയെന്ന് പ്രതീക്ഷിക്കുകയാണ്’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും യഥാര്‍ത്ഥ്യമെന്താണെന്ന് അറിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു.

നിരോഷന്‍ ഡിക്വെല്ല, കുസാല്‍ പെരേര, ജനിത് പെരേര, ധനഞ്ജയ് ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, സുരങ്ക ലക്മല്‍, ദിനേഷ് ചണ്ഠിമാല്‍, ദിമുത് കരുണരത്‌നെ എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നും പിന്‍മാറിയ ശ്രീലങ്കന്‍ താരങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ആറ് ലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ശ്രീലങ്ക പാകിസ്താനില്‍ പര്യടനത്തിന് പോയിട്ടില്ല.

പാക് പര്യടനത്തില്‍ പങ്കെടുത്താല്‍ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ നിന്നും തഴയുമെന്ന് ഇന്ത്യ ശ്രീലങ്കന്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പാക് മന്ത്രിയായ ഫവാദ് ചൗധരിയുടെ ആരോപണം.

ടൂര്‍ണമെന്റില്‍ നിന്ന് പത്ത് താരങ്ങള്‍ വിട്ടു നില്‍ക്കാന്‍ കാരണം 2009ലെ ഭീകരാക്രമണം തന്നെയാണെന്ന് ശ്രീലങ്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more