ജസ്റ്റിസ് ബാലകൃഷ്ണനെതിരായ കുരുക്ക് മുറുകുന്നു
Daily News
ജസ്റ്റിസ് ബാലകൃഷ്ണനെതിരായ കുരുക്ക് മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2014, 3:14 pm

[] കൊച്ചി: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരായ നിയമക്കുരുക്ക് മുറുകുന്നു.

താന്‍ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണമില്ലെന്ന ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ വാദം ആദായനികുതി വകുപ്പ് തള്ളിയിരിക്കുകയാണ്.

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തിയതായും ഈ ഇടപാടുകളില്‍ പലതും ദുരൂഹമാണെന്നും ആദായനികുതി വകുപ്പ് പറയുന്നു. ഇടപാടുകള്‍ക്ക് കണക്കില്‍പെടാത്ത കോടികള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കെച്ചി, തൃശ്ശൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടുണ്ട്. ഇതു സംബന്ധിച്ച് ഇടപാടുകാരില്‍ നിന്നും ആദായനികുതി വകുപ്പ് മൊഴിയെടുത്തിട്ടുമുണ്ട്.