പാലക്കാട്: വാളയാര്‍ കേസില്‍ ഇളയെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വലതുകക്ഷത്തിന്റെ ചുറ്റുമായാണു മുറിപ്പാടുകളുണ്ടായിരുന്നതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവസമയം മുറിയില്‍ ഒന്നും അലങ്കോലപ്പെട്ടു കിടന്നിരുന്നില്ലെന്നും അസ്വാഭാവികമായി മുറിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സംഭവസ്ഥല മഹസറിലുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കട്ടിലിനു മുകളില്‍ രണ്ടു കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ അപ്പീല്‍ നല്‍കുമെന്ന് നേരത്തേ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ബഹ്റ പറഞ്ഞു.