| Wednesday, 28th June 2017, 1:54 pm

'ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുള്ളുവത്രേ, എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്'; പരിഹസവുമായി ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ താര സംഘടനയായ “അമ്മ”യില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു താരവും എം.പിയുമായ ഇന്നസെന്റിന്റെ പ്രതികരണം.

നടിയെ ഇര എന്നു വിളിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് ഇന്നസെന്റ്. “ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്, എന്താണെന്ന്… ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുള്ളുവെന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.


Also Read: ‘ചെയ്യില്ലാന്ന് പറഞ്ഞാല്‍ ചെയ്യില്ല’; പഞ്ചായത്ത് പ്രസിഡന്റെ സാന്നിധ്യത്തിലും മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അറ്റസറ്റേഷന് തയ്യാറാകാതെ കൃഷി ഓഫീസര്‍; വീഡിയോ ഫെയ്‌സ്ബുക്കിലിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍


ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരാന്നെ പറയാന്‍ പാടുള്ളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍.. എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോ, അതുപോലെ ആ നടിക്ക്, എന്തെങ്കിലും പ്രശ്‌നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായ അതെ സമയത്ത് തന്നെ അന്ന് മുഖ്യമന്ത്രിയെ വിളിച്ചു. അതുപോലെ തന്നെ നമ്മുടെ ഡിജിപി ബെഹ്‌റയെയും വിളിച്ചിരുന്നു.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പോയി വന്നപ്പോഴാണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നതെന്നും കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സത്യം പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തുകൊണ്ടുവരുമെന്നും ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.


Don”t Miss: ‘കേരളത്തിലെ ബീഫ് വരട്ടിയതിന്റെ ഫാനാണ്’ അത് നിരോധിച്ചിട്ടില്ലല്ലോ…? ബാഹുബലി വില്ലന്‍ റാണ ദഗുബാട്ടി ചോദിക്കുന്നു


ഇവിടെ ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവും അതില്‍ ഇല്ല. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട് പറയും. സിനിമയില്‍ ക്രിമിനലുകളൊന്നും ഉള്ളതായി അറിയില്ലെന്നു പറഞ്ഞ അദ്ദേഹം എന്നാല്‍ നടിയുടെ പേര് പറഞ്ഞ് പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പ്രതികരിക്കാന്‍ അമ്മയുടെ തയ്യാറായില്ല.

നേരത്തെ, ആക്രമിക്കപ്പെട്ട നടിയുടെ പേര് നടന്‍ അജു വര്‍ഗ്ഗീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ സലീം കുമാറും ദിലീപും പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു. ഇത്തരം ആളുകളെ സംരക്ഷിക്കുന്നതാണ് അമ്മയുടെ പ്രസിഡന്റിന്റെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

We use cookies to give you the best possible experience. Learn more