തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ തന്നെ വീണ്ടും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറാണെന്ന് ഇന്നസെന്റ്. ഇക്കാര്യം ഇന്നസെന്റ് സി.പി.ഐ.എം. സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുൻപ് ഈ മണ്ഡലത്തിൽ താൻ മത്സരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ഇന്നസെന്റ് എറണാകുളത്ത് മത്സരിക്കാനാണ് സാധ്യത എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നസെന്റിനെ മാത്രമല്ല മറ്റ് പലരെയും ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിക്കാനായി ആലോചിക്കുന്നുണ്ടെന്നാണ് സി.പി.ഐ.എം. നിലപാട്.
ചാലക്കുടിയിൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ലെങ്കിൽ വീണ്ടും ഇന്നസെന്റ് തന്നെ മത്സരിക്കേണ്ടി വരുമെന്ന് പാർട്ടി പറഞ്ഞിരുന്നു. മതസാമുദായിക സമവാക്യങ്ങൾ കൂടി സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമാകും എന്നതിനാൽ ഇന്നസെന്റ് ചാലക്കുടിയിൽ തന്നെ മത്സരിക്കണമെന്നും പാർട്ടി ആഗ്രഹിക്കുന്നുണ്ട്. ഈ അവസരത്തിൽ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാനുളള ശ്രമങ്ങൾ ഇന്നസെന്റ് തുടങ്ങിയിട്ടുണ്ട്.
Also Read നൃത്തമാണ് എന്റെ ഭാഷ: രാജശ്രീ വാര്യര്‍
ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ നടപ്പിൽ വരുത്തിയ 1,750 കോടി രൂപയുടെ വികസന രേഖയും ഇന്നസെന്റ് പുറത്തിറക്കി. ഇതിനായി ചെറു വീഡിയോ ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ജയിച്ചതിനു ശേഷം അഞ്ച് വർഷ കാലത്തോളം ഇന്നസെന്റിനെ ചാലക്കുടി മണ്ഡലത്തിൽ കണ്ടിട്ടേയില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.