| Monday, 4th December 2017, 5:53 pm

ഓഖി ദുരന്തം; രണ്ട് മാസത്തെ ശമ്പളം പൂര്‍ണമായി ദുരിതാശ്വാസത്തിനായി മാറ്റി വെക്കുമെന്ന് ഇന്നസെന്റ് എം.പി

എഡിറ്റര്‍

തിരുവനന്തപുരം: ഓഖി ചുഴലികാറ്റിനെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസവുമായി നടനും എം.പിയുമായ ഇന്നസെന്റ്. പാര്‍ലമെന്റംഗം എന്ന നിലയിലുള്ള തന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.


Also Read ‘ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല;മുഖ്യമന്ത്രി നേരിട്ട് വന്ന് കാണണമെന്ന പൊതുബോധത്തിന് ചൂട്ടു പിടിക്കലല്ല മാധ്യമ ധര്‍മം’; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എം.സ്വരാജ്


തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഇന്നസെന്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍ലമെന്റംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട്ട് ചെയ്തു കഴിഞ്ഞു.

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ അറ്റന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more