കേരള സ്‌ട്രൈക്കേഴ്‌സിനോട് വിശദീകരണം തേടും: ഇന്നസെന്റ്
DSport
കേരള സ്‌ട്രൈക്കേഴ്‌സിനോട് വിശദീകരണം തേടും: ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2014, 1:15 pm

[share]

[]തൃശൂര്‍: വിമാനത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇറക്കിവിട്ട അമ്മ കേരള സ്‌ട്രേക്കേഴ്‌സ് ക്രിക്കറ്റ് ടീം താരങ്ങളോട് വിശദീകരണം ചോദിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.

അമ്മ കേരള സ്‌ട്രേക്കേഴ്‌സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ കാരണം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്ടായെങ്കില്‍ അതില്‍ പ്രയാസമുണ്ട്.

ഒരു വിമാനത്തില്‍ വിവിധ തരത്തിലുള്ള ആളുകള്‍ ഉണ്ടാകും. രോഗികളും അടിയന്തര സാഹചര്യത്തില്‍ എത്തിപ്പെടേണ്ടരുമായ നിരവധി പേര്‍ അക്കൂട്ടത്തില്‍ ഉണ്ടാകും.

കേരള സ്‌ട്രേക്കേഴ്‌സ് അംഗങ്ങള്‍ മൂലം അവരുടെ യാത്ര വൈകിയിട്ടുണ്ടെങ്കില്‍ അതു വേദനാജനകമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.

നടീനടന്മാരെപ്പോലെ നിരവധി പേര്‍ ശ്രദ്ധിക്കുന്നവര്‍ കൂടുതല്‍ കരുതലോടെ ഇത്തരം അവസരങ്ങളില്‍ പെരുമാറണം. പെരുമാറ്റത്തിന് നിയന്ത്രണമുള്ള സ്ഥലത്ത് അതു പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്.

ഇനി വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് താരങ്ങളെ ഇറക്കിവിട്ടതെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിക്ക് പോകാനും അമ്മ മടിക്കില്ല.

താരങ്ങള്‍ തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ പോലും അവരെ  അപമാനിക്കാന്‍ വിമാനക്കമ്പനിക്ക് അധികാരമില്ല. അതുണ്ടായി എന്നു മനസ്സിയാല്‍  അമ്മ ശക്തമായിത്തന്നെ പ്രതികരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

അതേസമയം പൈലറ്റിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

എയര്‍ഹോസ്റ്റസിനെ പരിഹസിച്ചുവെന്നും വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നുമാരോപിച്ചാണ് താരങ്ങളെ ഇറക്കിവിട്ടതെന്നുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വാദം.

സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റിനിടെ വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും
ടീം അംഗങ്ങള്‍ വിമാനത്തിനുള്ളില്‍ കൂവി വിളിച്ചതായും എയര്‍ലൈന്‍സ് അധികൃതര്‍ ആരോപിക്കുന്നു.