ന്യൂദല്‍ഹി: അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി.) ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇതിനുള്ള നിര്‍ദേശം വെച്ചത്. ഐ.എല്‍.പി. സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ബാധകമായ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവര്‍ക്കും വിദേശികള്‍ക്കും പ്രത്യാകാനുമതി ആവശ്യമാണ്. നേരത്തെ മണിപ്പുരിലും ഐ.എല്‍.പി. ഏര്‍പ്പെടുത്തിയിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗമേഖലകളില്‍ പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം തടയാനും അവരുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്താനുമായാണ് ഈ നിബന്ധന കൊണ്ടുവന്നത്.
മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെര്‍മിറ്റ് ഏര്‍പ്പെടുത്തിയിരുന്നത്.
ഇന്നര്‍ലൈന്‍ പെര്‍മിറ്റിന് ശിപാര്‍ശ നല്‍കിയതോടൊപ്പം 1950 ന് മുന്‍പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിക്കണം, തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ തദ്ദേശീയര്‍ക്കായി നീക്കിവെക്കണം എന്നും സമിതി മു്‌ന്നോട്ട് വെച്ചിട്ടുണ്ട്.