D' Election 2019
ഐ.എന്‍.എല്‍.ഡി എംഎല്‍എയും ജെ.ജെ.ഡി നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 30, 05:42 pm
Tuesday, 30th April 2019, 11:12 pm

ഹരിയാന: ഹരിയാനയില്‍ നിന്നുള്ള ജനായക് ജനത പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എ.എല്‍.എ അഹമ്മദ്, ജനതാ പാര്‍ട്ടി നേതാവ് മുഹമ്മദ് ഇല്ല്യാസ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അഹമ്മദ് ഫെറോസ്പൂര്‍ ജിര്‍ക്ക്യയിലെ എ.എല്‍ എയും ഇല്ല്യാസ് ഐ.എന്‍.എല്‍.ഡി നിയമനിര്‍മ്മാതാവുമായിരുന്നു. അദ്ദേഹം ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

എ.ഐ.സി .സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ പ്രവേശനം ബി.ജെ.പിക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആസാദ് ഇതേ വേദിയില്‍ വെച്ച് പറഞ്ഞു.