| Wednesday, 5th May 2021, 5:51 pm

മന്ത്രിസ്ഥാനം വേണം; എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് ഐ.എന്‍.എല്ലിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഘടകകക്ഷി ഐ.എന്‍.എല്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കത്ത് നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിന് ഒരു സീറ്റാണ് ലഭിച്ചത്. കോഴിക്കോട് സൗത്തില്‍ വിജയിച്ച അഹമ്മദ് ദേവര്‍കോവിലാണ് ഐ.എന്‍.എല്‍ പ്രതിനിധി.

12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവര്‍കോവില്‍ വലിയ ഭൂരിപക്ഷത്തില്‍ തിരികെ പിടിച്ചത്.

അതേസമയം മുന്നണിയില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കണമെന്ന ചര്‍ച്ച തുടങ്ങാനിരിക്കുകയാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ 20 അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാലും എന്‍.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: INL Demand Minister Kerala Election Results 2021 LDF

We use cookies to give you the best possible experience. Learn more