| Monday, 31st July 2017, 1:25 pm

'ഒരാളെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കണം'; ഭാഗ്യരാജിന് മറുപടിയുമായി നടി ഇനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സിനിമയുടെ പ്രമോഷന് എത്താതിരുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച സംവിധായകനും നടനുമായ ഭാഗ്യരാജിന് മറുപടിയുമായി മലയാളി താരം ഇനിയ രംഗത്ത്. ഒരാളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആദ്യമത് ശരിയാണോയെന്ന് പരിശോധിക്കണം.
കാല്‍ക്കുഴയ്ക്ക് പുരുക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടര്‍ പത്ത് ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു. കൂടാതെ ഭക്ഷ്യവിഷബാധ മൂലം അടയാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അതിനാലാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നത്. മാത്രവുമല്ല ഒരു വാട്‌സാപ്പ് മെസേജ് അല്ലാതെ തന്നെ പരിപാടിയ്ക്ക് തന്നെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇനിയ പറയുന്നു.

ഭാഗ്യരാജിനെപ്പോലെ ഒരു സീനിയര്‍ താരം നടത്തിയ പ്രസ്താവനയില്‍ പരാതിയില്ല. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ വിവരം വച്ചായിരിക്കും അദ്ദേഹം സംസാരിച്ചത് പക്ഷേ തന്നെ ആ പ്രസ്താവന ഏറെ അലട്ടിയെന്നും ഇനിയ പറഞ്ഞു


Also read ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?; അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ലെന്നവര്‍ക്കറിയാം’; തുറന്നടിച്ച് പത്മപ്രിയ


കഴിഞ്ഞ ദിവസമായിരുന്നു സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ വരാതെ മാറി നിന്നതിന് മലയാളി നായിക ഇനിയക്കെതിരെ മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജും, നിര്‍മാതാവും പൊട്ടിത്തെറിച്ചത്.

” ചിത്രത്തില്‍ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്ന മുകേഷ് അടക്കം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായിക യാതൊരു കാരണവുമില്ലാതെ മാറി നില്‍ക്കുകയാണ്. നഷ്ടം അവര്‍ക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്.” എന്നായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more