'എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ'; നടിമാര്‍ ഒറ്റയ്ക്ക് സഞ്ചാരിക്കുന്നത് നല്ലതല്ലെന്ന് ഇനിയ
Daily News
'എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ'; നടിമാര്‍ ഒറ്റയ്ക്ക് സഞ്ചാരിക്കുന്നത് നല്ലതല്ലെന്ന് ഇനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2017, 6:17 pm

കൊച്ചി: സിനിമാ മേഖലയില്‍ നടിമാര്‍ സുരക്ഷിതരല്ലെന്ന് നടി ഇനിയ. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരും നന്മ മാത്രം ആഗ്രഹിക്കുന്നവരല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോയെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇനിയയുടെ പ്രതികരണം.

കൊച്ചിയില്‍ പ്രമുഖ നടിയ്‌ക്കെതിരായ ആക്രമണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. “തീര്‍ച്ചയായും പേടിക്കേണ്ട ഒന്നു തന്നെയാണ്. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന ആളല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരും നന്മ മാത്രം ആഗ്രഹിക്കുന്നവരല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഞാന്‍ സുരക്ഷിതയാണ്, എനിക്കങ്ങനെയൊന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസമൊന്നുമില്ല.” താരം പറയുന്നു.

ആ നടിയുടെ നിലപാടിലെ ബോള്‍ഡ്‌നസ്സിനെ താന്‍ പ്രശംസിക്കുന്നു. അവരതു മൂടി വയ്ക്കാതെ തുറന്നു പറഞ്ഞതിനും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നതിലും ഒരുപാട് സന്തോഷമുണ്ടെന്നും ഇനിയ പറഞ്ഞു.

എനിക്കിതുവരെ അങ്ങനൊന്നുമുണ്ടായിട്ടില്ല. പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ. ഞാന്‍ കൂടി സമ്മതിക്കാതെ എന്റെ പ്രൈവറ്റ് സ്‌പേസിലേക്ക് ആരും വരില്ല. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.


Also Read: ശ്രീലങ്കയോടും മലിംഗയോടും പെരേര ചെയ്ത കൊലച്ചതി; രോക്ഷാകുലനായി മലിംഗ, വീഡിയോ കാണാം


തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും നമ്മെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ചതിനു ശേഷം എന്നെ അതു ചെയ്തു, ഇതു ചെയ്തു എന്നു പറഞ്ഞിട്ട് കാര്യമില്ല. കൃത്യ സമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനുമുള്ള തന്റേടം കാണിക്കണം.

തന്റെ നേരെ അങ്ങനെയൊരു അനുഭവം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അതൊരു അഹങ്കാരമല്ല, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ് തന്റെ കരുത്തെന്നും ഇനിയ പറയുന്നു. സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍, നോക്കിയാല്‍ എല്ലാവരും കേള്‍ക്കെ താന്‍ പ്രതികരിക്കുമെന്നും നടി വ്യക്തമാക്കുന്നു.

വീട്ടില്‍ പറയുകയും ചെയ്യും. അവരെ ഒളിക്കുന്നതൊന്നും എന്റെ ജീവിതത്തിലില്ല. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ പ്രൊഫഷണല്‍ ലൈഫില്‍ ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. ഇനിയുള്ള കാര്യത്തില്‍ നമുക്കൊരു ഗ്യാരന്റിയും പറയാനാവില്ലല്ലോ.