|

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരം. ഏകദിന പരമ്പരയിലെ അഞ്ചാമത്തെ കളിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.

രാത്രിയും പകലുമായാണ് മത്സരം. കൊച്ചിയില്‍ മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബി.സി.സി.ഐ ടൂര്‍ ആന്റ് ഫിക്‌ചേഴ്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം.

ALSO READ:  സുനില്‍ ഛേത്രിയുടേത് മഹത്തായ നേട്ടമെന്ന് സച്ചിനും യുവരാജും; ഇന്ത്യന്‍ ക്യാപ്റ്റന് പ്രമുഖരുടെ അഭിനന്ദന പ്രവാഹം

നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐ.എസ്.എല്ലിന് വേണ്ടി കലൂര്‍ സ്റ്റേഡിയം ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് കൊണ്ട് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന വാദത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

2017 നവംബറില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ട്വന്റി-20 മത്സരമാണ് കാര്യവട്ടത്ത് ആദ്യം നടന്നത്. ഇതിന് ശേഷം ഇതാദ്യമായാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്.

WATCH THIS VIDEO: