| Monday, 31st October 2022, 5:40 pm

ഇങ്ങാട്ട് നോക്കണ്ട കണ്ണുകളേ...; ജയയുടെ ദുരിതത്തിലൂടെ; ജയ ജയ ജയ ജയഹേയിലെ പുതിയ പാട്ട് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളആയെത്തിയ ജയ ജയ ജയ ജയഹേയിലെ പുതിയ പാട്ട് പുറത്ത്. ദര്‍ശന തന്നെ പാടിയ ഇങ്ങാട്ട് നോക്കണ്ട എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഭര്‍ത്താവിന്റെ വീട്ടില്‍ നായികയായ ജയ അനുഭവിക്കുന്ന വേദനകളാണ് കാണിക്കുന്നത്. വിനായക ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ഈ മാസം 28ന് ആണ് ചിത്രം റിലീസ് ചെയ്തത്.
റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വീടിനകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഡൊമസ്റ്റിക് വയലേഷനും വിവേചനങ്ങളും തുറന്ന് കാണിച്ച് ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണിത്.

ചിയേഴ്സ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: ingatt nokkanda song from jaya jaya jaya jayahey

Latest Stories

We use cookies to give you the best possible experience. Learn more