| Saturday, 2nd May 2020, 11:19 am

'12 മണിക്കൂർ അദ്ധ്വാനിക്കാൻ ആവശ്യപ്പെടുന്നവർ ലാഭം കിട്ടിയ സമയത്ത് അദ്ധ്വാന സമയം 6 മണിക്കൂർ ആക്കിയോ'?; നാരായണമൂർത്തിയ്ക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കർണാടക: കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്കാർ ആഴ്ച്ചയിൽ 60 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. തൊഴിലാളികൾ സമരം ചെയ്തു നേടിയ 8 മണിക്കൂർ ജോലിയെന്ന അടിസ്ഥാന അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ ഒരു കാരണവശാലും അം​ഗീകരിക്കരുതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും ഉയരുന്ന ആവശ്യം.

പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നവർ കൂടുതൽ ലാഭം കിട്ടിയിരുന്ന സമയത്ത് ജോലി സമയം ആറ് മണിക്കൂർ ആക്കിയിരുന്നോ എന്ന് സെന്റ് മേരീസ് കോളേജ് അധ്യാപകനും സാമൂഹിക പ്രവർത്തകനുമായശ്രീജിത്ത് ശിവരാമൻ ചോദിച്ചു.

ഐ.ടി ജീവനക്കാർ നിലവിൽ തന്നെ വളരെ സമ്മർദ്ദങ്ങൾ നിറഞ്ഞ ജോലിയിലൂടെയാണ് കടന്നു പോകുന്നതെന്നും. സ്വന്തം കമ്പനിയിലെ ജീവനക്കാരുടെ ഇടയിലെ ആത്മഹത്യയുടെ കണക്ക് അദ്ദേഹം പരിശോധിക്കണമെന്നും ട്വിറ്ററിലൂടെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഇൻഫോസിസിലെ തന്നെ മുൻ ജീവനക്കാരനായ പ്രവീൺ എസ്.ആർ.പിയും പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി രം​ഗത്തത്തി. ‌

കൊവിഡ് 19ൽ തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ പഴയപടിയാക്കാൻ ജോലി സമയം വർധിപ്പിക്കേണ്ടി വരുമെന്നാണ് നാരായണമൂർത്തി ഇ.ടി.വിയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്.അടുത്ത രണ്ട് മൂന്ന് വർഷം ദിവസത്തിൽ പത്ത് മണിക്കൂർ ജോലി ചെയ്യുമെന്നും, ആറ് ദിവസം പ്രവർത്തിക്കുമെന്നും നമ്മൾ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more