ഒരോ ഷെയറിന് 30രൂപ ഇടയ്ക്കാല ലാഭവിഹിതം നല്‍കാനുള്ള തീരുമാനം കമ്പനി ബോര്‍ഡ് അംഗീകരിച്ചത് സ്‌റ്റോക്ക് പ്രൈസില്‍ വന്‍ കുതിപ്പുണ്ടാക്കിയെന്നാണ് ഇന്‍ഫോസിസിന്റെ നിരീക്ഷണം. വിഷാല്‍ സിക്ക ഇന്‍ഫോസിസ് സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യത്തേതാണ് ഈ ഫലം.
കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 2,407 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. കമ്പനിയുടെ ഉറച്ചവരുമാനത്തില്‍ 2.9% വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 12,965 കോടി രൂപയായിരുന്നത് ഇത്തവണ 13,342 കോടിയായി ഉയര്‍ന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ആകെ ലാഭം 2,886 കോടി രൂപയായിരുന്നു. ലാഭവിഹിതത്തിലുണ്ടായ വര്‍ധനവ് കമ്പനിയുടെ സ്റ്റോക്ക് 5.61% ഉയര്‍ത്തി.
ഈ പാദത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതില്‍ തനിക്ക് സന്തോഷവും ആത്മവിശ്വാസവുമുണ്ടെന്നും ഇന്‍ഫോസിസ് സി.എഫ്.ഒ രാജിവ് ബന്‍സല്‍ പറഞ്ഞു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ ഇന്‍ഫോസിസ് 49 ക്ലൈന്റുകളെ കൂട്ടിച്ചേര്‍ത്തിരുന്നു. കൂടാതെ 14,255 തൊഴിലാളികളെയും അധികമായി ചേര്‍ത്തിരുന്നു. സെപ്റ്റംബര്‍ 30വരെയുള്ള കണക്ക് പ്രകാരം 1,65,411 തൊഴിലാളികളാണ് ഇന്‍ഫോസിസിലുള്ളത്.