| Tuesday, 5th November 2019, 5:07 pm

അസ്വസ്ഥമായി ഐ.ടി മേഖല; കൊഗ്നിസാന്റിന് പിന്നാലെ ഇന്‍ഫോസിസും; പിരിച്ചുവിടുന്നത് പതിനായിരം തൊഴിലാളികളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഗ്നിസാന്റിന് പിന്നാലെ തൊഴിലാളെ പിരിച്ചുവിട്ട് പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസും. പതിനായിരും സീനിയര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും മുതിര്‍ന്ന ജീവനക്കാരില്‍നിന്ന് തുടങ്ങി ഇടത്തരം സീനിയര്‍ തൊഴിലാളികളെവരെയാണ് പിരിച്ചുവിടുന്നത്. പത്ത് ശതമാനം വര്‍ക്ക്‌ഫോഴ്‌സ് കുറയ്ക്കാനാണ് തീരുമാനം.

അസോസിയേറ്റ്, മിഡില്‍ ലെവലിലുള്ള രണ്ടു മുതല്‍ അഞ്ച് ശതമാനം തൊഴിലാളികളെയും പിരിച്ചുവിടും. 971 സീനിയര്‍ എക്‌സിക്യുട്ടീവ് തൊഴിലാളികളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെപേരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുപാട് പേര്‍ തൊഴിലാളികളായെത്തുമ്പോള്‍ കമ്പനി സ്വാഭാവികമായി നടത്തുന്ന പിരിച്ചുവിടല്‍ പ്രക്രിയയാണ് ഇതെന്നും മറ്റ് കാരണങ്ങളൊന്നും പിരിച്ചുവിടലിന് പിന്നിലില്ലെന്നുമാണ് ഇന്‍ഫോസിസ് പിരിച്ചുവിടലിനെ വിശദീകരിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് സമാനരീതിയില്‍ പ്രമുഖ ആഗോള ഐ.ടി കമ്പനിയും ഫേസ്ബുക്കിന്റെ കണ്ടന്റ് റിവ്യൂ കോണ്ടാക്ടേഴ്സുമായ കൊഗ്‌നിസാന്റ് ടെക്നോളജി സൊലൂഷന്‍ 13000 തൊഴിലാളികളെ പിരിച്ചുവിട്ടത്. വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്നതെന്നാണ് കമ്പനിയുടെ വാദം.

ഇപ്പോള്‍ 6000 പേരെയും സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങള്‍ക്കുള്ളില്‍ 7,000 സീനിയര്‍ തൊഴിലാളികളെയും പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മോഡറേറ്റര്‍മാരുടെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും അവരുടെ മാനസീകാരോഗ്യത്തെക്കുറിച്ചും അന്വേഷണം നടത്തിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more