ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമനായ ഫേസ്ബുക്കില്‍ നിന്നും അഞ്ച് കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. ഫേസ്ബുക്ക് ഔദ്യോഗികമായി തന്നെയാണ് തങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടിരിക്കുന്നത്.
സുരക്ഷാ വീഴ്ച മൂലം അനുവാദം ഇല്ലാതെ ഹാക്കര്‍മാര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ അവസരം ലഭിച്ചെന്ന് ഫേസ്ബുക്ക് സി.ഇ.ഓ മാര്‍ക് സക്കര്‍ബര്‍ഗ്ഗ് വെളിപ്പെടുത്തി. ഈ വീഴ്ച കണ്ടെത്തി പരിഹരിച്ചെന്നും സക്കര്‍ബര്‍ഗ്ഗ് പറയുന്നുണ്ട്.
ALSO READ: എസ്.എഫ്.ഐ – എ.എസ്.എ സഖ്യം വേര്‍പിരിഞ്ഞു; ഹൈദരബാദില്‍ തെരഞ്ഞെടുപ്പ് 5ന്
ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളുവെന്നും, ഹാക്കര്‍മാര്‍ ലഭിച്ച വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഫേസ്ബുക്ക് പറയുന്നുണ്ട്.
ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറ്റം നടത്തിയ അക്കൗണ്ടുകളിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിക്കും.
ALSO READ: അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കല്ല: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് പുതിയ സുരക്ഷാ വീഴ്ച. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനെതിരെ വിമര്‍ശനങ്ങളുണ്ട്.