കമ്പ്യൂട്ടറുകള്‍ സൗകര്യം പരിഗണിച്ച് ചെറുതായി കൊണ്ടിരിക്കുകയാണ്. മിനിയേച്ചര്‍ പോര്‍ട്ടബിള്‍ കമ്പ്യൂട്ടറുകള്‍ മാര്‍ക്കറ്റില്‍ നിരവധിയുണ്ട്. ഈ ഗ്രൂപ്പിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടി കടന്നുവരികയാണ്. അമേരിക്കന്‍ ഇലക്ട്രോണിക് കമ്പനിയായ ഇന്‍ഫോക്കസാണ് കങ്കാരു എന്ന ഈ കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത്.
124 എം.എം ആണ് നീളം. 80.5 എം.എം ആണ് വിഡ്ത്ത്. 12.9 എം.എം വണ്ണവുമാണ് ഈ കമ്പ്യൂട്ടറിനുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ പോര്‍ട്ടബിള്‍ ഡെസ്‌ക്ടോപ്പ് ആണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വലുപ്പം മാത്രമേ ഉള്ളൂ ഇതിന്. 200 ഗ്രാമാണ് ഈ ഡിവൈസിന്റെ ഭാഗം. വിന്‍ഡോസ് ഹലോ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്.
ക്വാഡ് കോര്‍ ഇന്റര്‍ ചെറിടെയ്ല്‍ ആറ്റം x5Z8500 പ്രൊസസ്സര്‍, 2 ജിബി LPDDR3 RAM 32 ജിബി എം.എം.സി സ്റ്റോറേജ്, (128 ജിബി വരെ എക്‌സ്പാന്റ് ചെയ്യാം.) എന്നിവയാണ് മറ്റു സവിശേഷതകള്‍.
വിന്‍ഡോസ് 10 ലാണ് കങ്കാരു പ്രവര്‍ത്തിക്കുന്നത്. വൈഫൈ 802.11ac, ബ്ലൂടൂത്ത് 4.0 വയര്‍ലസ് കണക്ടിവിറ്റി എന്നിവയും ഈ പി.സിയുടെ സവിശേഷതകളാണ്.
വലുപ്പം മാത്രമല്ല, വിലയും കുറവാണ് കങ്കാരുവിന്. 99 ഡോളര്‍ (6500) രൂപയാണ് വില. യു.എസില്‍ നിന്നും ന്യൂഎഗ്.കോം എന്ന ഓണ്‍ലൈന്‍ റിട്ടെയ്‌ലര്‍ വഴി ഇപ്പോള്‍ ഈ പി.സി ലഭ്യമാകും. നവംബര്‍ പകുതിമുതല്‍ മൈക്രോസോഫ്റ്റ് സ്റ്റോറിലൂടെ ഈ പോക്കറ്റ് കമ്പ്യൂട്ടര്‍ വില്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.