|

ലോക്ക് ഡൗണ്‍ ഇല്ലെങ്കില്‍ കൊവിഡ് 19 രോഗി 406 പേര്‍ക്ക് രോഗം നല്‍കാം, ലോക്ക് ഡൗണ്‍ ഉണ്ടായാല്‍ ഇത് 2.5 പേരിലേക്ക് മാത്രം: കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണ്‍ കാലത്ത് കൊവിഡ് 19 പോസിറ്റീവായ രോഗി 2.5 ആളുകളിലേക്ക് മാത്രമാണ് രോഗം പരത്തുക.

എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗോ ലോക്ക് ഡൗണോ പാലിക്കാത്ത ഒരു രോഗി 30 ദിവസം കൊണ്ട് 406 ആളുകള്‍ക്കാണ് രോഗം നല്‍കുക എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിവെച്ചേക്കുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീട്ടിവെക്കുന്നത് പരിഗണിക്കുന്നത്.

ലോക്ക് ഡൗണ്‍ നീട്ടുന്നത് പരിഗണനയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേന്ദ്രമന്ത്രിതല ഉപസമിതി യോഗം ചേര്‍ന്നിരുന്നു.

ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏപ്രില്‍ 14 ന് ശേഷവും ലോക്ക് ഡൗണിന്റെ പ്രയാസങ്ങള്‍ തുടരുകയാണെങ്കിലും സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.

ഒരു നല്ല നാളയ്ക്കു വേണ്ടി കുറച്ച്കാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണന കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. തന്റെ കാഴ്ചപ്പാടില്‍, സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ല എന്നും ഉപരാഷ്ട്രപതി പറഞ്ഞിരുന്നു.

WATCH THIS VIDEO:

Video Stories