പൊണ്ണത്തടി ദോഷകരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് പുതിയ പഠനം. []
പൊണ്ണത്തടിക്കാരായ ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച കുറയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. Iowa യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പൊണ്ണത്തടിയന്‍മാരായ അമ്മമാരുടെയും തടികുറഞ്ഞവരുടെയും കുഞ്ഞുങ്ങളുടെ പൊക്കവും തൂക്കവും താമതമ്യം ചെയ്തപ്പോഴാണ് ഇക്കാര്യം മനസിലായത്.
പൊണ്ണത്തടിയന്മാരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവും പൊക്കക്കുറവും ദൃശ്യമായി. ഇവരുടെ കുട്ടികളില്‍ കൊഴുപ്പ് കുറവാണെന്ന് കണ്ടെത്തി. കുട്ടികളില്‍ തലച്ചോറിന്റെ പൂര്‍ണവളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നത് കൊഴുപ്പാണ്. മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളിലാണ് പഠനം നടത്തിയത്.
യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക് എന്‍ഡോക്രിണോളജി ആന്റ് ഡയബറ്റിസിലെ അസിസ്റ്റന്റ് പ്രഫസര്‍ കാറ്റൈ ലാര്‍സണ്‍ ഓഡാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തങ്ങളുടെ നിഗമനങ്ങള്‍ ശരിയാണെങ്കില്‍ പൊണ്ണത്തടി കുട്ടികളുടെ വളര്‍ച്ചയെ വരെ മോശമായി ബാധിക്കും. ഗര്‍ഭാവസ്ഥയില്‍ വരെ ഇത് അവര്‍ക്ക് ദോഷം ചെയ്യും. അതിനാല്‍ പൊണ്ണത്തടിയെന്ന പ്രശ്‌നത്തെ കുറേക്കൂടി ഗൗരവമായി സമീപിക്കണമെന്ന് കാറ്റൈ പറഞ്ഞു.