കുവൈറ്റ് സിറ്റി: ഉഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ഡേ കെയറില്‍ വെച്ചാണ് സംഭവം ഉണ്ടായത്.
എറണാകുളത്തെ രായമംഗലം സ്വദേശിയായ അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയും മകളായ ആന്‍ഡ്രിയ മരിയ സാബിയാണ് മരിച്ചത്.
ബദര്‍ അല്‍ മുല്ല എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാബി മാത്യു. ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ് ജോബ. ഇവര്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്.
കുഞ്ഞിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.
Also Watch DoolNews Video Report: അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ