കുവൈറ്റില്‍ മലയാളി ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം
Kuwait
കുവൈറ്റില്‍ മലയാളി ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 12:12 am

കുവൈറ്റ് സിറ്റി: ഉഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ഡേ കെയറില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

എറണാകുളത്തെ രായമംഗലം സ്വദേശിയായ അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയും മകളായ ആന്‍ഡ്രിയ മരിയ സാബിയാണ് മരിച്ചത്.


Also Read: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ ഇരുട്ടടി; സി.എന്‍.ജി, പി.എന്‍.ജി വാതകങ്ങള്‍ക്ക് ആറു ശതമാനം വില കൂട്ടി


ബദര്‍ അല്‍ മുല്ല എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാബി മാത്യു. ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ് ജോബ. ഇവര്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്.

കുഞ്ഞിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.


Also Watch DoolNews Video Report:  അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ