വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു
India
വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2013, 11:05 am

[]തൂത്തുക്കുടി: തൂത്തുക്കുടിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. കോളേജ് പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ. വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അറിയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തതെന്നാണ് അറിയുന്നത്. കഴിഞ്ഞാഴ്ച്ചയാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തത്.

ഇന്ന് രാവിലെയായിരുന്നു സംഭവം.