കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിടാന്‍ കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. ബിര്‍ഭൂമില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത് തിരിച്ചടിയായി. അത് വലിയ തെറ്റായിപ്പോയി. അവരുടെ സംഭാവനകള്‍ ഓര്‍ത്തില്ല,’ അനുപം പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസരവാദികളായ തൃണമൂലുകാര്‍ക്ക് സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കി.
തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നിരവധി നേതാക്കളാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയത്. മമതയുടെ വിശ്വസ്തനായിരുന്നു സുവേന്തു അധികാരിയും ഇക്കൂട്ടത്തില്‍പ്പെടും.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂല്‍ സ്വന്തമാക്കിയത്. ഇതോടെ പാര്‍ട്ടി വിട്ടവര്‍ തിരിച്ച് തൃണമൂലിലെത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Inducting TMC leaders cost BJP the state polls