| Wednesday, 25th April 2018, 11:49 pm

ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയിലേക്ക്; നേരിട്ട് നിയമിക്കപ്പെടുന്ന ആദ്യ വനിതാ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊളീജിയം മൂന്നുമാസം മുന്‍പ് നല്‍കിയ ശുപാര്‍ശ വിവാദങ്ങള്‍ക്കൊടുവില്‍ നിയമമന്ത്രാലയം അംഗീകരിച്ചു.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയിലേക്ക് നേരിട്ട് നിയമിക്കപ്പെടുന്ന ആദ്യ വനിതാ ജഡ്ജിയായേക്കും. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയാണ് ഇവര്‍. ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത (1989).


Also Read: ആശാറാം ബാപ്പുവിനെതിരായ വിധി ഹിന്ദു താല്‍പര്യങ്ങള്‍ക്കു വിരുദ്ധം; വിദ്വേഷ പരാമര്‍ശവുമായി ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിറ്റിയാണ് ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് നാമനിര്‍ദേശം ചെയ്തത്. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍.

അതേസമയം, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനകാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more