കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ നിറവിലാണ് ഇന്ദ്രന്‍സ് 36 വര്‍ഷത്തെ സിനിമ ജീവിതത്തിനിടക്ക് അര്‍ഹിച്ച് അംഗീകാരങ്ങള്‍ ഇന്ദ്രന്‍സിനെ തേടി വന്നിട്ടില്ല ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നവാഗതനായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമക്ക് പുരസ്‌ക്കാരം ലഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഡൂള്‍ ന്യൂസിന് ഇന്ദ്രന്‍സ് നല്‍കിയ അഭിമുഖത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അര്‍ഹതപ്പെട്ട് അംഗീകാരം ലഭിച്ചില്ലെന്ന് തോന്നുന്നുണ്ടോ എന്ന് ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.
ഒരോ വര്‍ഷവും നൂറിലധികം സിനിമകള്‍ ജൂറിക്ക് മുന്നില്‍ എത്തുന്നുണ്ട്. ഇത് കാണുന്നത് മൂന്നോ നാലോ പേരുള്ള ജൂറിയാണ് അവര് സിനിമാക്കാര്‍ തന്നെയാണ് വ്യത്യസ്ഥ രീതികളാണ് അവര്‍ക്ക്. ഒരു സിനിമാ കാഴ്ച്ചക്കാരന്‍ എന്ന നിലക്ക് നിങ്ങള്‍ക്ക് മമ്മൂട്ടിയെയായിരിക്കും ഇഷ്ടം എനിക്ക് മോഹന്‍ലാലിനെയായിരിക്കും എന്ന് പറഞ്ഞത് പോലെയുള്ള ടേസ്റ്റ് എല്ലാവര്‍ക്കും ഉണ്ടാകും. ഒരു നായകന്‍ എന്ന് പറഞ്ഞാല്‍ എങ്ങിനെയായിരിക്കണം എന്നെല്ലാം അത് അവര്‍ ആ മൂന്നാല് പേര്‍ ചേര്‍ന്ന് ആര്‍ക്കും പ്രശ്‌നമില്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്ത് പിണക്കാതെ തീരുമാനിക്കുന്നതാണ്. ചിലപ്പം നമ്മള്‍ നന്നായിട്ട് ചെയ്തിട്ടുണ്ടാകാം പക്ഷേ എന്നെക്കാള്‍ ക്ഷോഭിക്കുന്ന രീതിയില്‍ ചെയ്ത ആളുകള്‍ ഉണ്ടാവും. പിന്നെ ഒരു നടന്‍ എന്നതിന് എന്തൊക്കെ വേണമെന്ന് എനിക്ക് പോലും ചില ധാരണകള്‍ ഉണ്ട് ഈ ആകാരം, ശബ്ദം അങ്ങിനെയൊക്കെ. അതിനൊക്കെ അപവാദമാണ് എന്നെപോലെയൊരാള്‍
നമ്മള്‍ അത് ചെയ്യുന്നു എന്നെയുള്ളു അപ്പം അതില്‍ ഒരു പാട് അവകാശപ്പെടാന്‍ ഒന്നുമില്ല. അതില്‍ ദുഖിക്കേണ്ട കാര്യമൊന്നുമില്ല കിട്ടിയാല്‍ സന്തോഷം കിട്ടിയില്ലെങ്കില്‍ ഒരു ഭാഗ്യവാന് അത് കിട്ടി അയാള്‍ അതിനേക്കാള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് അത്രയേ ഉളളു.