ഉമ്മ തരാൻ ആരുമില്ലെന്ന് ലാലേട്ടൻ, പക്ഷെ ചെവിയിൽ പറഞ്ഞത് ഒരു രഹസ്യമാണ്: ഇന്ദ്രൻസ്
Entertainment
ഉമ്മ തരാൻ ആരുമില്ലെന്ന് ലാലേട്ടൻ, പക്ഷെ ചെവിയിൽ പറഞ്ഞത് ഒരു രഹസ്യമാണ്: ഇന്ദ്രൻസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 5:33 pm

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടൻ ഇന്ദ്രൻസ്. വസ്ത്രലങ്കാരത്തിലൂടെയാണ് ഇന്ദ്രൻസ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നതെങ്കിലും ഹാസ്യ താരമായി അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.


കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് ഇന്ന് വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
മലയാളത്തിലെ മുൻനിര തരങ്ങളോടൊപ്പമെല്ലാം അഭിനയിച്ച നടനാണ് ഇന്ദ്രൻസ്. മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈയിടെ താരസംഘടന അമ്മയുടെ പരിപാടിക്കിടയിൽ മോഹൻലാൽ ഇന്ദ്രൻസിന് വേദിയിൽ വെച്ച് ചുംബനം നൽകിയ വീഡിയോ വലിയ രീതിയിൽ വൈറലായിയിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഉമ്മ തരാൻ തനിക്ക് ആരുമില്ലെന്ന് ലാലേട്ടൻ പറഞ്ഞു. ഉമ്മ കൊടുത്ത ശേഷം അദ്ദേഹം ചെവിയിൽ പറഞ്ഞ കാര്യം രഹസ്യമാണ്. അഭിനയ ജീവിതത്തിൽ എനിക്ക് പ്രചോദനമായ നടനാണ് ലാൽ സാർ.

അതേപോലെ മമ്മൂട്ടി സാറും. അധികം സിനിമകളിൽ ലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടില്ല. വസ്ത്രാലങ്കാര ജോലി ചെയ്യുന്ന കാലം മുതൽ അദ്ദേഹത്തെ അറിയാം. ഹാസ്യം ഇത്രയും ഒതുക്കി ചെയ്യുന്നതിനുള്ള ശേഷി അപാരമാണ്.

 

ജഗതിച്ചേട്ടനാണ് മറ്റൊരാൾ. മമ്മൂട്ടിസാർ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള കാർ യാത്രയിൽ കൂട്ടി. അദ്ദേഹമാണ് വണ്ടിയോടിച്ചത്.

വായന, സഞ്ചാരം, എഴുത്തുകാർ അങ്ങനെ സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്. അടൂർ സാറിനോട് വലിയ ആരാധനയാണുള്ളത്. തൊടാൻ പോലും പറ്റാത്ത ഉയരത്തിലാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ വെളുത്ത നീണ്ട മുടിയും പ്രത്യേകതയുള്ള ജൂബയുമൊക്കെ ഇഷ്ടമാണ്. ചില ചടങ്ങുകളിലും അദ്ദേഹത്തിനൊപ്പം പങ്കെടുത്തിട്ടുണ്ട്,’ ഇന്ദ്രൻസ് പറയുന്നു.

 

Content Highlight: Indrans Talk About Moment With Mohanlal