| Thursday, 15th February 2024, 6:42 pm

കരഞ്ഞു കരഞ്ഞാണ് ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ വായിച്ചത്: ഇന്ദ്രൻസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടൻ ഇന്ദ്രൻസ്.

വസ്ത്രലങ്കാരത്തിലൂടെയാണ് ഇന്ദ്രൻസ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നതെങ്കിലും ഹാസ്യ താരമായി അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.
കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് ഇന്ന് വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേൾക്കുന്ന സമയത്ത് താൻ കരയുകയായിരുന്നു എന്നാണ് ഇന്ദ്രൻസ് പറയുന്നത്. അങ്ങനെ കരഞ്ഞ ഒരുപാട് സിനിമകൾ ഉണ്ടെന്നും താൻ പെട്ടെന്ന് വിഷമിക്കുന്ന ആളാണെന്നും മാതൃഭൂമി അക്ഷരോത്സവത്തിൽ ഇന്ദ്രൻസ് പറഞ്ഞു.

‘കരച്ചിൽ വന്ന ഒരുപാട് സിനിമകളുണ്ട്. എനിക്ക് പെട്ടെന്ന് കരച്ചിൽ വരും. ചെറിയ വിഷയമുണ്ടെങ്കിൽ ഞാൻ ഇരുന്ന് മോങ്ങുക്കോളും. ഹോം കേൾക്കുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. അതാണ് എന്റെ അവസ്ഥ.

കരഞ്ഞു കരഞ്ഞാണ് ഞാൻ ഹോമിന്റെ സ്ക്രിപ്റ്റ് വായിച്ചത്. അതുപോലെ ഒത്തിരി സിനിമകളുണ്ട്,’ഇന്ദ്രൻസ് പറയുന്നു.

Content Highlight: Indrans Talk About Home Movie

We use cookies to give you the best possible experience. Learn more