കൊച്ചി: ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം “ആളൊരുക്കം” നാളെ തീയേറ്ററുകളിലെത്തും. ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് രചനയും സംവിധാനവും.
അവാര്‍ഡ് ലഭിച്ചെന്ന് കരുതി പ്രേഷകര്‍ ചിത്രത്തെ അവഗണിക്കരുതെന്നും സാധാരണ പ്രേഷകര്‍ക്ക് ആസ്വദിക്കാവുന്ന മികച്ച ചിത്രമായിയിക്കും ആളൊരുക്കമെന്നും സംവിധായകന്‍ അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോരും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Read Also: ദേശീയപാതവികസനത്തിനായി ആരാധനാലയങ്ങളെ ഒഴിവാക്കുന്നതാണ് വീടുകള്‍ നഷ്ടപ്പെടാനുള്ള കാരണം: കെ.ടി.ജലീല്‍
രണ്ട് കുട്ടികളുടെ അച്ഛനായ സ്‌നേഹിക്കാന്‍ കുറച്ച് പിശുക്ക് ഉള്ള ഒരാളുടെ കഥയാണ് ആളൊരുക്കം. ഭാര്യ മരിച്ച അയാളുടെ ജീവിതവും മുന്നോട്ടുള്ള യാത്രയും എല്ലാം ആണ് ഈ സിനിമ. ശകാരിച്ചപ്പോള്‍ മകന്‍ ചെറുപ്പത്തില്‍ എന്നോ നാട് വിട്ട് പോയി ജീവിതം പഠിച്ച് മടങ്ങി വരും എന്നായിരുന്നു കരുതിയത്. ഇപ്പോള്‍ വൈകിയ കാലത്ത് അയാള്‍ തന്റെ മകനെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥ.
കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മറ്റു അഭിനേതാക്കള്‍ : ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്.സാംലാല്‍ പി തോമസാണ് ക്യാമറ.