മികച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അഭിനയിക്കാന്‍ ലഭിക്കുന്നത് ചെറിയ കഥാപാത്രമാണെങ്കില്‍ പോലും തന്‍മയത്വത്തോടെ ഇന്ദ്രന്‍സ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്.
ഇത്ര കാലമായിട്ടും താന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാതെ ഒരു സാധാരണ ഫോണ്‍ ഉപയോഗിക്കുന്നതിന് കാരണം തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ്.
‘സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ സമയമത്രയും അതില്‍ പോവും. എല്ലാവരും വിളിച്ച് ആശംസ പറയലായിരിക്കും പിന്നെ. ചിലപ്പോഴൊക്കെ ഷൂട്ട് ചെയ്ത് എന്തെങ്കിലും അയച്ചുകൊടുക്കേണ്ടിയും വരും. അതിനൊന്നും നേരം കിട്ടില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് അതിന്റെ കാര്യങ്ങളൊന്നും
എനിക്ക് അറിയുകയുമില്ല,’ ഇന്ദ്രന്‍സ് പറഞ്ഞു.
മകനും സുഹൃത്തുക്കളുമൊക്കെയാണ് തന്നെ സഹായിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.
സിനിമാജീവിതത്തില്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചാടിക്കേറി ചെയ്യാറാണ് പതിവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
‘ഒരു ചാന്‍സ് ഒരു ക്യാരക്റ്റര്‍ എന്നും പറഞ്ഞ് നില്‍ക്കുകയാണ് ഞാനിപ്പോഴും. ഒരു മാറ്റത്തിലേക്കൊക്കെ ഞാന്‍ തുടങ്ങിയതേയുള്ളൂ. ഇനി വേണം നസറുദ്ദീഷായെപ്പോലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍
കൊറോണക്കാലത്തിനിടക്ക് ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന്റെ നിര്‍ബന്ധത്തിലാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്നും എന്നാല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ആ ഫോട്ടോകള്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Indrans says about his mobile phone