നിവിന്‍ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹം തോന്നാറുണ്ട്, നടിമാരില്‍ അവര്‍ക്കൊപ്പവും; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
Entertainment
നിവിന്‍ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹം തോന്നാറുണ്ട്, നടിമാരില്‍ അവര്‍ക്കൊപ്പവും; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th July 2021, 11:55 am

കൂടെ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള നടന്‍മാരാണ് നിവിന്‍പോളിയും ഫഹദ് ഫാസിലുമെന്ന് നടന്‍ ഇന്ദ്രന്‍സ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ്സുതുറന്നത്.

‘പുതുതലമുറയിലെ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ നമുക്ക് ആഗ്രഹം തോന്നുമല്ലോ. നിവിന്‍ പോളിയോ ഫഹദ് ഫാസിലോ, അവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ചില ആളുകള്‍ നന്നായി അഭിനയിക്കും. അതിപ്പൊ പുതിയ ആളുകളാണെങ്കിലും അവരുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹം തോന്നും,’ ഇന്ദ്രന്‍സ് പറഞ്ഞു.

നടിമാരില്‍ പാര്‍വതിക്കും മഞ്ജു വാര്യര്‍ക്കും നിമിഷ സജയനുമൊപ്പമാണ് അഭിനയിക്കാന്‍ തോന്നിയിട്ടുള്ളതെന്നും ഇന്ദ്രന്‍സ് പറയുന്നു.

സിനിമാജീവിതത്തില്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചാടിക്കേറി ചെയ്യാറാണ് പതിവെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.

ഗൗരവമായ കഥാപാത്രങ്ങളായാലും കോമഡി കഥാപാത്രങ്ങളായാലും അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും ഇന്ദ്രന്‍സ് പറയുന്നു.
ഒരു ചാന്‍സ് ഒരു ക്യാരക്റ്റര്‍ എന്നും പറഞ്ഞ് നില്‍ക്കുകയാണ് ഞാനിപ്പോഴും. ഒരു മാറ്റത്തിലേക്കൊക്കെ ഞാന്‍ തുടങ്ങിയതേയുള്ളൂ. ഇനി വേണം നസറുദ്ദീഷായെപ്പോലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍

കൊറോണക്കാലത്തിനിടക്ക് ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന്റെ നിര്‍ബന്ധത്തിലാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്നും എന്നാല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ആ ഫോട്ടോകള്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indrans says about Fahadh Fazil and Nivin Pauly