അമല്‍നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ 14 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിത്രത്തിലെ ഓരോ ഡയലോഗുകളും ഗാനങ്ങളുമെല്ലാം ആരാധകര്‍ ഇപ്പോഴും ആഘോഷമാക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും വലിയ ട്രെന്റ് സെറ്റര്‍ ആയത് മമ്മൂട്ടിയുടെ ചാമ്പിക്കോ ഡയലോഗായിരുന്നു.
മൈക്കിളപ്പന്റേയും കുടുംബത്തിന്റേയും ഗ്രൂപ്പ് ഫോട്ടോയും ചാമ്പിക്കോ ഡയലോഗും സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സ്റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും കാതടപ്പിക്കുന്ന മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച മൈക്കിളപ്പനെയും കുടുംബത്തിനെയും അതേ രീതിയില്‍ തന്നെ റീ ക്രിയേറ്റ് ചെയ്യാനായിരുന്നു പലരും ശ്രമിച്ചത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളും സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ മൈക്കിളപ്പനായപ്പോള് വലിയ സ്വീകാര്യതയാണ് ഈ വീഡിയോകള്‍ക്കെല്ലാം ലഭിച്ചത്.
ഇപ്പോഴിതാ വളരെ വെറൈറ്റിയില്‍ ഒരു ചാമ്പിക്കോ എത്തിയിരിക്കുകയാണ്. കായ്പോള സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. നടന് ഇന്ദ്രന്‍സാണ് ഇവിടെ മൈക്കിളപ്പനായത്. എന്നാല്‍ മുന്‍പുള്ള ചാക്കിമ്പോ വീഡിയോയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഇന്ദ്രന്‍സ് സ്റ്റൈലിലുള്ള ഈ വിഡിയോ.
മൈക്കിളപ്പനെപ്പോലെ സ്ലോ മോഷനിലല്ല ഇന്ദ്രന്‍സിന്റെ നടത്തം. തനതായ ഇന്ദ്രന്‍സ് സ്റ്റൈലിലുള്ള നടപ്പും ഇരിപ്പുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ദ്രന്‍സ് ഷെയര്‍ ചെയ്ത പോസ്റ്റില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.