| Monday, 26th March 2018, 10:39 pm

'ഒരിടത്ത് ഒരു പുഴയുണ്ടെ'.. മനോഹരം ഈ ഗാനം ; ആളൊരുക്കത്തിന് വിദ്യാധരന്‍ മാസ്റ്റര്‍ പാടിയ ഗാനം പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവന്തപുരം: ഇന്ദ്രന്‍സിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ പാട്ട് പുറത്ത് വന്നു. നീണ്ടകാലത്തിന് ശേഷം ഇന്ദ്രന്‍സിന്റെ ചിത്രത്തിനായി വിദ്യാധരന്‍ മാസ്റ്റര്‍ പാടിയ “ഒരിടത്തൊരു പുഴയുണ്ടെ” എന്ന് പാട്ടാണ് പുറത്ത് വിട്ടത്.

റോണി റാഫേല്‍ സംഗീതം നിര്‍വഹിച്ച് അജേഷ് ചന്ദ്രന്‍ എഴുതിയ ഗാനം പാടിയിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററാണ്. മാര്‍ച്ച് ഇരുപത്തിയൊന്‍മ്പതിനാണ് 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്്.


Also Read അഭിമുഖം -ഇന്ദ്രന്‍സ് ;ജീവിതത്തില്‍ കൂറെ കൂടി നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും


രണ്ട് കുട്ടികളുടെ അച്ഛനായ സ്‌നേഹിക്കാന്‍ കുറച്ച് പിശുക്ക് ഉള്ള പപ്പു പിഷാരടിയുടെ കഥ ആളൊരുക്കത്തില്‍ പറയുന്നത്. ഭാര്യ മരിച്ച ശേഷം
ചെറുപ്പത്തില്‍ ശകാരിച്ചപ്പോള്‍ നാട് വിട്ട് പോയ മകനെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥ.

കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മറ്റു അഭിനേതാക്കള്‍ : ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്.സാംലാല്‍ പി തോമസാണ് ക്യാമറ.

We use cookies to give you the best possible experience. Learn more