കോഴിക്കോട്:ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രനടന്മാരായ ജഗദീഷും ഇന്ദ്രന്‍സും രംഗത്തെത്തി. കോഴിക്കോട് കൊട്ടുമ്മലില്‍ നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്.
“കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്രനടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല”- ജഗദീഷ് പറഞ്ഞു.
നവലിബറല്‍ നയങ്ങള്‍ മൂലം പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, ആരും നിര്‍ബന്ധിച്ചതുകൊണ്ടല്ല, സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു. മുന്ന എന്ന മലയാളം ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഇവര്‍ അവിടെ എത്തിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ രാജ്യവ്യാപകമായി സംയുക്തട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസ വരുമാനം 18000 രൂപയാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.