നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്രനടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല; പൊതുപണിമുടക്കിന് പിന്തുണയുമായി നടന്‍ ജഗദീഷും ഇന്ദ്രന്‍സും
Kerala News
നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്രനടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല; പൊതുപണിമുടക്കിന് പിന്തുണയുമായി നടന്‍ ജഗദീഷും ഇന്ദ്രന്‍സും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 11:44 am

കോഴിക്കോട്:ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രനടന്മാരായ ജഗദീഷും ഇന്ദ്രന്‍സും രംഗത്തെത്തി. കോഴിക്കോട് കൊട്ടുമ്മലില്‍ നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്.

“കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്രനടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല”- ജഗദീഷ് പറഞ്ഞു.

Also Read സംവരണത്തിന് 50 ശതമാനം പരിധി വെച്ചത് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍; മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി

നവലിബറല്‍ നയങ്ങള്‍ മൂലം പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, ആരും നിര്‍ബന്ധിച്ചതുകൊണ്ടല്ല, സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു. മുന്ന എന്ന മലയാളം ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഇവര്‍ അവിടെ എത്തിയിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ രാജ്യവ്യാപകമായി സംയുക്തട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസ വരുമാനം 18000 രൂപയാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.