| Sunday, 5th February 2023, 11:47 am

പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീയെന്ന് തിരിച്ചറിയാത്തവരാണ് തുല്യത ആവശ്യപ്പെടുന്നത്: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉയര്‍ന്നവരാണെന്നും അത് തിരിച്ചറിയാത്തവരാണ് സമത്വത്തിനുവേണ്ടി വാദിക്കുന്നതെന്നും നടന്‍ ഇന്ദ്രന്‍സ്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(wcc) എന്ന സംഘടനയെ സംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നപ്പോഴാണ് നടന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഡബ്യു.സി.സിയുടെ പ്രവര്‍ത്തനത്തെ താന്‍ എങ്ങനെ നോക്കികാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ദ്രന്‍സ്.

ഡബ്യു.സി.സിയുടെ പ്രവര്‍ത്തനത്തെ താന്‍ എങ്ങനെ നോക്കികാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ദ്രന്‍സ്.

സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്. കാരണം സ്ത്രീകള്‍ എല്ലായ്‌പ്പോഴും പുരുഷനേക്കാള്‍ മുകളിലാണ്. അത് തിരിച്ചറിയാത്തവരാണ് സമത്വത്തിനുവേണ്ടി വാദിക്കുന്നത്,’ ഇന്ദ്രന്‍സ് പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസില്‍ ഡബ്യു.സി.സിയുടെ പ്രസക്തി എന്താണ് എന്ന ചോദ്യത്തിനും ഇന്ദ്രന്‍സ് മറുപടി പറഞ്ഞു.

അങ്ങനെയൊരു സംഘടന ഇല്ലായിരുന്നു എങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമായിരുന്നുവെന്നും ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പിന്തുണക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഡബ്യു.സി.സി എന്ന സംഘടന ഇല്ലായിരുന്നുവെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമായിരുന്നു. ഇതിനേക്കാള്‍ കൂടുതല്‍ ആളുകളുടെ പിന്തുണ കിട്ടുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ ഇന്ദ്രന്‍സ് പറഞ്ഞു.

അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണെന്നും എന്നാല്‍ സത്യം തിരിച്ചറിയാതെ ആരെയും പഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

content highlight: indrans about gender equality in malayalam cinema

We use cookies to give you the best possible experience. Learn more