|

അദ്ദേഹത്തിൻ്റെ കൂടെ വർക്ക് ചെയ്തതിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്: ഇന്ദ്രജിത്ത് സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. താനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ് വിശ്വസിക്കുന്നതെന്നും പൃഥ്വിയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ എല്ലാ കാര്യത്തിനും അദ്ദേഹത്തിന് നല്ല ക്ലാരിറ്റിയുണ്ടെന്നും പറയുകയാണ് ഇന്ദ്രജിത്ത്.

ഒരു ആക്ടർ എന്ന നിലയിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും കണ്ണും ലുക്കും നടത്തവുമൊക്കെ എങ്ങനെയാണ് വേണ്ടതെന്ന് പൃഥ്വി പറഞ്ഞ് തരുമെന്നും ഇന്ദ്രജിത്ത് പറയുന്നു.

ഇന്നലെ നടന്ന എമ്പുരാൻ്റെ പ്രസ് മീറ്റിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണ് എന്നാണ് എപ്പോഴും വിശ്വസിക്കുന്നത്. പൃഥ്വിയുടെ കൂടെ വർക്ക് ചെയ്യുമ്പോഴും ഞാൻ അങ്ങനെ തന്നെയാണ്. അവൻ്റെ കൂടെ വർക്ക് ചെയ്യുമ്പോഴെല്ലാം സിനിമയിൽ എങ്ങനെയാണ് എന്നെ കാണിക്കേണ്ടതെന്നും, എങ്ങനത്തെ ക്യാരക്ടറാണ് വേണ്ടതെന്നും ചോദിക്കും. ഒരു ആക്ടർ എന്ന നിലയിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് പൃഥ്വി നല്ലതുപോലെ വിശദീകരിച്ച് തരും.

എൻ്റെ കണ്ണിൻ്റെ ആക്ഷൻ എങ്ങനെയാണ് വേണ്ടതെന്നും ലുക്കും, നടത്തവുമൊക്കെ എങ്ങനെയാണ് ചെയ്യേണ്ടതെന്നും എല്ലാം വിശദീകരിച്ച് പറഞ്ഞുതരും. അതുപോലെ തന്നെയാണ് പൃഥ്വി എല്ലാ ആക്ടേഴ്സിനോടും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.

ഡയറക്ടേഴ്സ് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നവരാണെങ്കിൽ ആക്ടിങ് കുറച്ച് കൂടെ ഈസിയാണ്. അക്കാര്യത്തിൽ ഞാൻ ഭയങ്കര ഹാപ്പിയാണ് പൃഥ്വിയുടെ കൂടെ വർക്ക് ചെയ്തതിൽ. അവൻ എല്ലാ കാര്യവും നല്ല ക്ലാരിറ്റിയോടെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക. ആക്ടിങ്ങിൽ മാത്രമല്ല എല്ലാ കാര്യത്തിനും അവന് ക്ലാരിറ്റിയുണ്ട്,’ ഇന്ദ്രജിത്ത് പറഞ്ഞു.

മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ബുക്കിങ് ഇന്ന് ആരംഭിച്ചുവെങ്കിലും മിനുറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. മലയാളത്തിലെ റെക്കോർഡുകൾ തകർക്കുമെന്നാണ് എമ്പുരാനെക്കുറിച്ച് സിനിമാ നിരൂപകർ പറയുന്നത്. കേരളത്തിലെ 90ശതമാനം തിയേറ്ററുകളിലും എമ്പുരാൻ പ്രദർശിപ്പിക്കും.

Content Highlight: Indrajith talking about Prithviraj

Latest Stories

Video Stories