| Wednesday, 14th February 2024, 4:37 pm

ആടുജീവിതത്തിലെ പൃഥ്വി, കണ്ടതെല്ലാം പൊയ്, കാണപ്പോവത് നിജം: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതി കേരളക്കര ഒന്നാകെ ഏറ്റെടുത്ത ആടുജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങാൻ തുടങ്ങിയിട്ട് നാളേറേയായി. ഹൃദയസ്പർശിയായ വായനാനുഭവം നൽകിയ നോവൽ ആയിരുന്നു ആടുജീവിതം.

ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക്‌ ഓവറുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ചിത്രത്തിലെ പൃഥ്വിരാജിന്റെ ശരിക്കുമുള്ള രൂപം ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

നജീബ് എന്ന കഥാപാത്രത്തോട് നീതി പുലർത്താനായി പൃഥ്വി ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്തിട്ടുണ്ടെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.

‘അത് എല്ലാവരും ഉറ്റുനോക്കുന്ന ഒരു സിനിമയാണ്. നമ്മളൊക്കെ വായിച്ചിട്ടുള്ള ഒരു പുസ്തകമാണ് ആടുജീവിതം. ഞാൻ ആ പുസ്തകം വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ വിഷ്വൽ ഒരുപാട് വേദനകളെല്ലാം നിറഞ്ഞതായിരുന്നു. അത് സിനിമയിലേക്ക് എത്തുമ്പോൾ ബ്ലസി ചേട്ടനെപ്പോലെ ഒരു സംവിധായകൻ അത് ഒരുക്കുന്നതോടൊപ്പം ഇത്രയും ഗംഭീര ടെക്നിഷ്യൻമാർ അതിൽ വരുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ട്.

റഹ്മാൻ സാർ, റസൂൽ പൂക്കുട്ടി അങ്ങനെ ലോക പ്രശസ്തരായ ഒരുപാടാളുകൾ അതിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സിനിമയുടെ ക്വാളിറ്റിയും അതുപോലെ മാറ്റമുണ്ടാവും എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. നമ്മളൊക്കെ പ്രതീക്ഷിച്ചതിനുമപ്പുറം വിശ്വൽ ആ ചിത്രത്തിലുണ്ടാവുമെന്നാണ് തോന്നുന്നത്. കാരണം കുറച്ച് ഭാഗങ്ങൾ ഞാൻ കണ്ടു.

പൃഥ്വിയെ സംബന്ധിച്ചിടത്തോളം ആ സിനിമയ്ക്ക് വേണ്ടി അവനിട്ട ഹാർഡ് വർക്കും ഡെഡിക്കേഷനുമെല്ലാം വളരെ വലുതാണ്. കാരണം ഷൂട്ട്‌ ചെയ്യുന്ന സമയത്തുള്ള പൃഥ്വിയുടെ ഫോട്ടോ അങ്ങനെയാരും കണ്ടിട്ടില്ല. മെലിഞ്ഞ അവസ്ഥയിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നിരിന്നു.

എന്നാൽ അതല്ല അതിലും നന്നായി ക്ഷീണിച്ച ഒരു അവസ്ഥയുണ്ടായിരുന്നു ആ സിനിമയിൽ. അത് ആ ചിത്രം കാണുമ്പോൾ മനസിലാവും. നജീബിനോട്‌ നൂറ് ശതമാനം നീതി പുലർത്താൻ വേണ്ടി അത്രയും ഡെഡിക്കേറ്റഡായാണ് ആ കഥാപാത്രത്തെ അവൻ സമീപിച്ചിട്ടുള്ളത്.

Content Highlight: Indrajith Talk About Prithviraj In Adujeevitham Movie

We use cookies to give you the best possible experience. Learn more