പൃഥ്വിയെ പോലെ ഞെട്ടിക്കുമോ? ഞെട്ടിക്കാൻ ശ്രമിക്കാം; സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രജിത്ത്
Entertainment
പൃഥ്വിയെ പോലെ ഞെട്ടിക്കുമോ? ഞെട്ടിക്കാൻ ശ്രമിക്കാം; സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 8:51 am

മലയാളികളുടെ ഇഷ്ടനടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. കാലങ്ങളായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇന്ദ്രജിത്ത് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

താൻ തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പക്ഷെ ചിത്രം ഉടനെയുണ്ടാവില്ലെന്നും അതിന്റെ സമയമാവുമ്പോൾ താൻ എല്ലാവരെയും അറിയിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. പൃഥ്വിരാജ് ഞെട്ടിച്ച പോലെ ഞെട്ടിക്കുമോയെന്ന ചോദ്യത്തിന് ശ്രമിക്കാമെന്നും താരം പറഞ്ഞു. പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളുടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ സംവിധാനത്തിൽ ഒരു ചിത്രം ഉടനെയില്ല. പക്ഷേ തീർച്ചയായും അതിന്റെ സമയമാവുമ്പോൾ ഞാൻ തന്നെ എല്ലാവരെയും വിളിച്ച് കൂട്ടി അത് അറിയിക്കുന്നുണ്ട്. പൃഥ്വി ഞെട്ടിച്ച പോലെ ഞെട്ടിക്കാൻ ശ്രമിക്കാം,’ഇന്ദ്രജിത്ത് പറയുന്നു.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനെ കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. എല്ലാവിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ ചിത്രം ആയിരിക്കും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ചിത്രത്തിന് ഒരുപാട് ലൊക്കേഷനുകൾ ഉണ്ടെന്നും അടുത്ത ഷെഡ്യൂളിൽ തനിക്ക് ജോയിൻ ചെയ്യാൻ ഉണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

എല്ലാവിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാൻ. അതിലെ അഭിനേതാക്കളുടെ എണ്ണത്തിൽ ആണെങ്കിലും ബഡ്ജറ്റ് നോക്കുകയാണെങ്കിലും അങ്ങനെ എല്ലാരീതിയിലും. ആൾറെഡി ആ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞു. യു.കെയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു.

അടുത്ത ഷെഡ്യൂൾ യു.എസിൽ തുടങ്ങുന്നുണ്ട്. അവിടെയാണ് ഗോവർധൻ ജോയിൻ ചെയ്യുന്നത്.

സത്യാന്വേഷണം നടത്തി നടത്തി പുതിയ സത്യങ്ങൾ തേടി ഗോവർധൻ അവിടെ എത്തിയിരിക്കുകയാണ്,’ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Indrajith Talk About His Directorial Film