Advertisement
Entertainment
ആദ്യത്തെ സിനിമയില്‍ തന്നെ ലാലേട്ടന്റെ ചെറുപ്പം; ഇന്ന് അതിലെ ആദ്യ ഡയലോഗ് ഞാന്‍ ഓര്‍ക്കുന്നില്ല: ഇന്ദ്രജിത്ത് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 21, 06:55 am
Thursday, 21st November 2024, 12:25 pm

മമ്മൂട്ടി, ശോഭന, മോഹന്‍ലാല്‍, ദേവന്‍ തുടങ്ങി വലിയ താരനിര ഒന്നിച്ച സിനിമയായിരുന്നു പടയണി. 1986ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ടി.എസ്. മോഹനനായിരുന്നു. ഇന്ദ്രരാജ് ക്രിയേഷന്‍സിന്റെ ബാനറില്‍ പടയണി നിര്‍മിച്ചത് നടന്‍ സുകുമാരനായിരുന്നു.

സുകുമാരന്റെ നിര്‍മാണത്തില്‍ എത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചത് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ചിത്രമായിരുന്നു പടയണി. ഈ സിനിമയെ കുറിച്ച് പറയുകയാണ് ഇന്ദ്രജിത്ത്.

ആദ്യ സിനിമയില്‍ താന്‍ മോഹന്‍ലാലിന്റെ ചെറുപ്പമാണ് അഭിനയിച്ചതെന്നും എന്നാല്‍ ആ സിനിമയിലെ ആദ്യ ഡയലോഗ് ഏതാണെന്ന് ഓര്‍മയില്ലെന്നും നടന്‍ പറയുന്നു. തന്റെ ‘ഞാന്‍ കണ്ടതാ സാറേ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.

‘എന്റെ ആദ്യ സിനിമയില്‍ ഞാന്‍ ലാലേട്ടന്റെ ചെറുപ്പമാണ് അഭിനയിച്ചത്. പക്ഷെ ആ സിനിമയിലെ ആദ്യ ഡയലോഗ് ഏതാണെന്ന് എനിക്ക് ഓര്‍മയില്ല. പടയണിയാണ് ആ സിനിമ, എന്റെ ആദ്യ പടം. അച്ഛനായിരുന്നു ആ സിനിമ പ്രൊഡ്യൂസ് ചെയ്തത്. ഇന്ദ്രരാജ് ക്രിയേഷന്‍സിന്റെ സിനിമയായിരുന്നു പടയണി.

അതില്‍ ലാലേട്ടന്റെ ചെറുപ്പമായി അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയായിരുന്നു. 1986ലായിരുന്നു ആ സിനിമ ഇറങ്ങിയതെന്ന് തോന്നുന്നു. മമ്മൂക്കയും ലാലേട്ടനുമൊക്കെയാള്ള വലിയ സിനിമയായിരുന്നു പടയണി. വലിയ സ്റ്റാര്‍ കാസ്റ്റായിരുന്നു ആ സിനിമയില്‍. ടി.എസ്. മോഹന്‍ ആയിരുന്നു ആ സിനിമ സംവിധാനം ചെയ്തത്,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറയുന്നു.


Content Highlight: Indrajith Sukumaran Talks About Mohanlal And Padayani Movie