| Friday, 10th May 2024, 1:04 pm

എല്ലാ സിനിമകളും സോഷ്യല്‍ റെസ്‌പോണ്‍സിബിളാവണം എന്ന് വാശി പിടിക്കുന്നതില്‍ കാര്യമില്ല: ഇന്ദ്രജിത്ത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂക്ക എന്ന ചിത്രത്തിന് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍ ‘. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ചിത്രം തീര്‍ത്തുമൊരു ഫാമിലി എന്റര്‍ടൈനര്‍ തന്നെയായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന. ഒരുപാട് സിഗ്മ നിറഞ്ഞ സമൂഹത്തിലേക്കാണ് റിലേഷന്‍ഷിപ്‌സും പ്രഗ്നന്‍സിയും പേരന്റിങും എല്ലാം പറയുന്ന ഈ ചിത്രമെത്തുന്നത്. ഇത്തരത്തില്‍ ചിത്രത്തിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നത് ഒരു ബാധ്യതയായിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയാണ് ഇന്ദ്രജിത്ത്.

‘എല്ലാ സിനിമകളും സോഷ്യല്‍ റെസ്‌പോണ്‍സിബിള്‍ അല്ലെങ്കില്‍ സോഷ്യല്‍ മെസേജ് കൊടുക്കണം എന്ന് വാശി പിടിക്കുന്നതില്‍ കാര്യമില്ല. ഇതൊരു എന്റര്‍ടൈനറാണ്. ഇതില്‍ പറഞ്ഞപ്പോലെ പല ഐഡിയോളജീസുകളുടെയും ഒരു ക്ലാഷുണ്ട്. ആ പല ഐഡിയോളജീസും നമ്മള്‍ ഈ സിനിമക്കുള്ളില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

പല കഥാപാത്രങ്ങളിലൂടെയാണ് അത് പറയുന്നത്. എല്ലാ കഥാപാത്രങ്ങളും വ്യക്തികളും ഒരുപോലെയാവിലല്ലോ. നമ്മള്‍ ഒരോരുത്തരുടെയും ഐഡിയോളജി വ്യത്യസ്തമാണ്. ആ ക്ലാഷ് സിനിമയില്‍ പറയുന്നുണ്ട്. പല കാര്യങ്ങളെ കുറിച്ചും പല ആളുകളുടെയും അഭിപ്രായങ്ങള്‍. എന്നാലും ഒരു ഫിലീം എന്ന നിലയില്‍ ഒരു സോഷ്യല്‍ മെസേജ് പാസ് ചെയ്യാന്‍ വേണ്ടിയുള്ള ഒരു കുത്തിതിരുകല്‍ അങ്ങനെയൊന്നും ഈ സിനിമയില്‍ ഇല്ല.

വളരെ സ്മൂത്ത് ഫണ്‍ റൈഡാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ആദ്യം മുതല്‍ അവസാനം വരെ ഇഷ്യൂസിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അത് വളരെ രസകരമായ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയാണ് പറയുന്നത്. ചിത്രത്തിന്റെ അവസാനത്തില്‍ ഇമോഷന്‍സ് വരുന്നുണ്ട്. നാല് കഥാപാത്രങ്ങളുടെ പ്രശനങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വരുന്നുണ്ട്.

അതിനാല്‍ ഇറങ്ങുന്ന എല്ലാ സിനിമകള്‍ക്കും സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൊടുക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിലപ്പോളെല്ലാം സിനിമകള്‍ എന്റര്‍ടൈനര്‍ ആണ്. അവ അങ്ങനെ കണ്ടാല്‍ മതി,’ ഇന്ദ്രജിത്ത് പറഞ്ഞു.

ഈ സിനിമയില്‍ ഇതാണ് ശരി ഇത് തെറ്റ് എന്ന് നമ്മള്‍ പറയുന്നില്ല. അതാണ് ഈ സിനിമയുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രുതി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Indrajith Sukumaran Talk About Marivillin Gopurangal Movie

We use cookies to give you the best possible experience. Learn more