ഫാന്റസി കോമഡി ചിത്രവുമായി ഇന്ദ്രജിത്ത്; കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ 28ന് റിലീസ് ചെയ്യും
Entertainment news
ഫാന്റസി കോമഡി ചിത്രവുമായി ഇന്ദ്രജിത്ത്; കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ 28ന് റിലീസ് ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th July 2023, 8:27 pm

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ജൂലൈ 28ന് പ്രദര്‍ശനത്തിനെത്തുന്നു.

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിക്കുന്നത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതുന്നത്.

ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മന്‍സൂര്‍ മുത്തുട്ടിയാണ്. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി. സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്, വിഎഫ്എക്സ്- പ്രോമിസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി.ആര്‍.ഒ.- പി.ശിവപ്രസാദ്.

Content Highlight: Indrajith Sukumaran’s Kunjamminis Hospital Will Hit The Theaters On july 28