| Wednesday, 15th May 2024, 10:16 pm

ആകാശത്ത് നിന്ന് വീണുകിട്ടിയ തങ്കക്കുടം; കാലനായി ഇന്ദ്രജിത്തും; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാലന്റെ തങ്കക്കുടം. നിധീഷ് കെ.ടി.ആറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്.

പൂര്‍ണമായും ഒരു കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, സൈജുക്കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഗ്രിഗറി, രമേഷ് പിഷാരടി, ജൂഡ് ആന്തണി ജോസഫ്, ഷാജു ശ്രീധര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഗാനങ്ങള്‍ – മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. സംഗീതം- രാഹുല്‍ രാജ്. കോ-റൈറ്റര്‍. സുജിന്‍ സുജാതന്‍. ഛായാഗ്രാഹണം – സജിത് പുരുഷന്‍. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍.

കോസ്റ്റ്യും ഡിസൈന്‍ – ജിതിന്‍ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വി.ബോസ്. നിശ്ചല ഛായാഗ്രാഹണം – വിഷ്ണു രാജന്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിബു ജി. സുശീലന്‍. പി.ആര്‍.ഒ – വാഴൂര്‍ ജോസ്.

Content Highlight: Indrajith Sukumaran’s Kaalante Thangakudam Movie Firstlook Out

We use cookies to give you the best possible experience. Learn more