രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന തീര്‍പ്പ് ഓഗസ്റ്റ് 25നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്രൈഡേ ഫിലിം ഹൗസ് യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുയകയാണ് ഇന്ദ്രജിത്ത്.
അദ്ദേഹവുമായി സഹോദര തുല്യമായ ബന്ധമുണ്ടെന്നും, തനിക്ക് വേണ്ടി നിരവധി മികച്ച കഥാപാത്രങ്ങള്‍ എഴുതിയ ആളാണ് മുരളി ഗോപി എന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്.
‘എന്റെ ഏറ്റവും നല്ല കുറച്ച് കഥാപാത്രങ്ങള്‍ പിറന്നിരിക്കുന്നത് മുരളി ഗോപിയുടെ തൂലികയിലാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍, ലുസിഫറിലൊക്കെ അദ്ദേഹത്തിന്റെ എഴുത്തിലൂടെ നല്ല കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. ഞങ്ങള്‍ തമ്മിലുള്ളത് ഒരു സഹോദര തുല്യ ബന്ധമാണ്,’ ഇന്ദ്രജിത്ത് പറയുന്നു.
സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ തനിക്ക് മുരളിയെ അറിയാമെന്നും അച്ഛന്‍ന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പണ്ട് വീട്ടില്‍ വരുമ്പോള്‍ തങ്ങള്‍ സിനിമയെ കുറിച്ചും ഭാവിയെകുറിച്ചുമൊക്കെ സംസാരിക്കാറുണ്ടായിരുന്നെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇനിയും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം.
തീര്‍പ്പ് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നും ഇന്ദ്രജിത്ത് പറയുന്നു. മുമ്പ് പൃഥ്വിയും താനും ചെയ്തിട്ടുള്ള റോളുകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരിക്കും തീര്‍പ്പിലേതെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്.
മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും-മുരളി ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്.
ചരിത്രവും കാലിക പ്രാധാന്യവുമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. ഒരു ബോക്സ് ഓഫീസ് വിജയത്തിനുള്ള എല്ലാ ഫോര്‍മുലകളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Indrajith Sukumaran About Murali Gopy