മക്കളോട് വിഷമങ്ങളൊക്കെ തുറന്ന് സംസാരിക്കുന്ന ആളാണ് താനെന്ന് നടന്‍ ഇന്ദ്രജിത്ത്. അവര്‍ നല്‍കുന്ന ഉപദേശങ്ങല്‍ കേള്‍ക്കുമ്പോള്‍ ഇവര്‍ക്ക് എങ്ങനെ ഇതിന് കഴിയുന്നു എന്ന് ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മക്കള്‍ ലോകത്തെ നോക്കി കാണുന്നത് വരെ വളരെ വ്യത്യസ്തമായിട്ടാണെന്നും തന്റെ കാഴ്ച്ചപ്പാടും അവരുടെ കാഴ്ച്ചപ്പാടും വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
‘നമ്മള്‍ എല്ലാവരും തമ്മില്‍ നന്നായി ആശയവിനിമയം നടത്താറുണ്ട്. പിള്ളേര് പിന്നെ പുതിയ തലമുറയില്‍ പെട്ടവരാണല്ലോ. അവര്‍ എല്ലാ കാര്യങ്ങളിലും വ്യക്തിപരമായി തീരുമാനമെടുക്കാന്‍ കഴിയുന്നവരാണ്. അവര്‍ക്കൊക്കെ സ്വന്തമായി അഭിപ്രായങ്ങളുണ്ട്.
എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് കൃത്യമായി അവര്‍ക്ക് അറിയാം. അവര്‍ അവരുടെ ജീവിതത്തെയും ഈ ലോകത്തെയുമൊക്ക നോക്കി കാണുന്നതില്‍ ഒരുപാട് വ്യത്യസങ്ങളുണ്ട്. അത് നമ്മുടെയൊക്കെ കാഴ്ചയില്‍ നിന്നും ഭയങ്കര വ്യത്യസ്തമാണ്. ഞാന്‍ പലപ്പോഴും 12 വയസുള്ള എന്റെ നക്ഷത്രയുടെ അടുത്തൊക്കെയിരുന്ന് അരമണിക്കൂര്‍ സംസാരിക്കുമ്പോള്‍, നമുക്ക് പല കാര്യങ്ങളും അവരില്‍ നിന്നും പഠിക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്.
അവര്‍ ചിന്തിക്കുന്ന രീതി പോലും വ്യത്യസ്തമാണ്. ഒരുപാട് ലോക പരിചയമുള്ള ആളുകളെ പോലെയാണ് അവര്‍ സംസാരിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ക്കൊക്കെ നല്ല പക്വതയുണ്ട്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയുള്ള കമ്മ്യൂണിക്കേഷനൊക്കെ ഉണ്ടാകാറുണ്ട്. നമുക്ക് ചെറിയ വിഷമങ്ങളൊക്കെ വരുമ്പോള്‍ പ്രാര്‍ത്ഥനയോടും നക്ഷത്രയോടുമൊക്കെ ഞാനത് സംസാരിച്ച് തുടങ്ങിയിട്ടുണ്ട്.
അപ്പോള്‍ അവര്‍ നമുക്ക് തരുന്ന ഉപദേശമൊക്കെ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് ഇവരൊക്കെ എങ്ങനെ ഇതുപോലെയായെന്ന്. ശരിക്കും അതാണ് ലോകം, അവരാണ് അടുത്ത തലമുറ. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക് സാധിക്കില്ല,’ ഇന്ദ്രജിത്ത് പറഞ്ഞു.
content highlight: indrajith sukumaran about his daughters